ഒരിക്കലൊരു പൂവാലൻ കിളി

ഒരിക്കലൊരു പൂവാലന്‍ കിളി
കളിക്കുമൊരു കുഞ്ഞിക്കുരുവിയെ
കിളിക്കൂട്ടില്‍ നിന്നും മെല്ലെ വിളിച്ചിറക്കി - അവര്‍
ചിരിക്കുന്ന പമ്പയില്‍ വള്ളം കളിക്കാന്‍ പോയി
(ഒരിക്കലൊരു... )

കോളിളകും പുഴയില്‍ക്കൂടി കൊതുമ്പിന്റെ വള്ളവുമായി (2)
കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി - അവര്‍
കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി 
(ഒരിക്കലൊരു....)

ആറ്റുവഞ്ചിപ്പൂ പറിക്കാന്‍ കൂട്ടുകാരി ആറ്റില്‍ച്ചാടീ (2)
നീന്തിനീന്തി കാല്‍ തളര്‍ന്നു നിലയില്ലാതെ - കിളി
നീന്തിനീന്തി കാല്‍ തളര്‍ന്നു നിലയില്ലാതെ

കളിത്തോഴന്‍ കൂടെച്ചാടി കൈപിടിച്ചു നീന്തിക്കയറി (2)
കൂട്ടുവന്ന കിളിക്കു കാലില്‍ പരിക്കുപറ്റി - അപ്പോള്‍
ഉച്ചമരത്തണലിലിരുത്തി പച്ചിലകള്‍ പറിച്ചുകെട്ടീ (2)
കൂട്ടുകാരി വേദനമാറി ചിരിച്ച നേരം - അവര്‍
കൂട്ടുചേര്‍ന്നു കൂടുകള്‍ തേടി പറന്നു പോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Orikkaloru poovaalan kili

Additional Info

അനുബന്ധവർത്തമാനം