കൊള്ളാം കൊള്ളാം കൊള്ളാം

കൊള്ളാം കൊള്ളാം കൊള്ളാം
ഇവര്‍ക്കെല്ലാം സ്വാഗതം ചൊല്ലാം
കൊള്ളാം കൊള്ളാം കൊള്ളാം
ഇവര്‍ക്കെല്ലാം സ്വാഗതം ചൊല്ലാം

തരിവളയിട്ടു കിലുക്കുന്ന മാലതി 
തിരുവനന്തപുരക്കാരി
കോഴിവാല്‍ പോലേ മുടികെട്ടും മാധവി 
കോഴിക്കോട്ടുള്ളൊരു നാരീ
ഹോയ് ഹോയ് ഹോയ് ഹോയ്
(കൊള്ളാം കൊള്ളാം... )

കോട്ടാറഞ്ചേലയുടുത്തു വരുന്നവള്‍
കോട്ടയംകാരിയാം റാണീ
കണ്ണുമെഴുതിക്കുണുങ്ങിവരുന്നതോ
കണ്ണൂര്‍ക്കാരത്തി നാണീ (2)
ഹോയ് ഹോയ് ഹോയ് ഹോയ്
(കൊള്ളാം കൊള്ളാം.... )

അരിമുല്ലപ്പൂ ചൂടിയാടി വരുന്നവള്‍
എറണാകുളത്തുള്ള ലൈലാബീബി
എറണാകുളത്തുള്ള ലൈലാ
നീലക്കര സാരി ചുറ്റിവരുന്നതോ
പാലക്കാട്ടുള്ളൊരു ഷീലാ
ഷീലാ...

കൊല്ലാതെ കൊല്ലും ചിരിയുള്ള പെണ്ണവള്‍
കൊല്ലത്തുകാരത്തി അന്ന
നിസ്സാരവേഷമാണെങ്കിലും സുന്ദരി
തൃശ്ശൂര്‍ക്കാരത്തി ചിന്ന
പൊന്നില്‍ക്കുളിച്ചവള്‍ പൊന്നാനിക്കാരി
പട്ടില്പൊതിഞ്ഞൊരു പട്ടാമ്പിക്കാരീ
പാലൊളിപ്പല്ലുള്ളോരാലപ്പുഴക്കാരി
ലോലാക്കു ഞാത്തിയോരാലുവാക്കാരീ
ഹോയ് ഹോയ് ഹോയ് ഹോയ്

കൊള്ളാം കൊള്ളാം കൊള്ളാം
ഇവര്‍ക്കെല്ലാം സ്വാഗതം ചൊല്ലാം
കൊള്ളാം കൊള്ളാം കൊള്ളാം
ഇവര്‍ക്കെല്ലാം സ്വാഗതം ചൊല്ലാം

Kollaam Kollaam Kollaam