ഓടക്കുഴലൊച്ചയുമായി
ഓടക്കുഴലൊച്ചയുമായി
ഓണക്കുയിലോടിയിറങ്ങി (2)
പാല പൂത്തു പരണ പൂത്തു
പരിയാരം കാട്ടിൽ (2)
(ഓടക്കുഴലൊച്ച..)
ചന്ദനമല വിട്ടോടിയിറങ്ങിയ
സുന്ദരിയാകും കാട്ടാറേ
ഓ.. ഓ...ഓ..
ചന്ദനമല വിട്ടോടിയിറങ്ങിയ
സുന്ദരിയാകും കാട്ടാറേ
കാറ്റു വന്നു കിക്കിളി കൂട്ടുമ്പം
കാലിലെന്തടി കിലുകിലുക്കം
കാലിലെന്തടി കിലുകിലുക്കം
(ഓടക്കുഴലൊച്ച..)
നാടോടിപ്പാട്ടുകൾ മൂളി
മാടത്തകൾ പാടിയിറങ്ങി (2)
കാടു പൂത്തു കൈലിയുടുത്തു
കാട്ടിലെ രാജാത്തി
കാട്ടിലെ രാജാത്തി..
വെരുകിൻ പുഴുവിൻ വാസന വീശും
പുലരിക്കാറ്റേ പൂങ്കാറ്റേ
ഓ..ഓ..ഓ..
വെരുകിൻ പുഴുവിൻ വാസന വീശും
പുലരിക്കാറ്റേ പൂങ്കാറ്റേ
പൊട്ടു വേണ്ടടീ പൊൻ വള വേണ്ടടീ
കാട്ടിലുള്ളൊരു കള്ളിപ്പെണ്ണിനു
കാട്ടിലുള്ളൊരു കള്ളിപ്പെണ്ണിനു
(ഓടക്കുഴലൊച്ച..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Odakkuzhal ochayumaai