താരുകൾ ചിരിക്കുന്ന താഴ്‌വരയിൽ

താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു
താന്നിമരത്തിന്‍ തണലിങ്കല്‍
പുഷ്പം തേടി നമ്മള്‍ നടന്നതു
സ്വപ്നം കണ്ടു ഞാന്‍ - ഒരു 
സ്വപ്നം കണ്ടു ഞാന്‍ 
താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു
താന്നിമരത്തിന്‍ തണലിങ്കല്‍

വാനില്‍ ചിരിക്കുന്ന താരകളെ ഒരു
വാര്‍മഴവില്ലില്‍ കൊരുത്തെന്നും
നിന്നുടെ മുടിയില്‍ ചൂടിച്ചെന്നും
സ്വപ്നം കണ്ടു ഞാന്‍ - ഒരു
സ്വപ്നം കണ്ടു ഞാന്‍ 
താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു
താന്നിമരത്തിന്‍ തണലിങ്കല്‍

കളിയാക്കി തുള്ളുന്ന കടലലയില്‍ - ഒരു
കളിവഞ്ചി നമ്മള്‍ ഇറക്കിയെന്നും
കടലിന്നക്കരെ നാം പോയെന്നും
കിനാവു കണ്ടു ഞാന്‍ - ഒരു
കിനാവു കണ്ടൂ ഞാന്‍ 
താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു
താന്നിമരത്തിന്‍ തണലിങ്കല്‍

സുന്ദരഗന്ധര്‍വ നഗരിയതില്‍ ഒരു
ചന്ദനവള്ളിക്കുടിലിനുള്ളില്‍ ആ.. ആ..
സുന്ദരഗന്ധര്‍വ നഗരിയതില്‍ ഒരു
ചന്ദനവള്ളിക്കുടിലിനുള്ളില്‍ 
നമ്മള്‍ കിടന്നു മയങ്ങിയെന്നും
കിനാവു കണ്ടു ഞാന്‍ - ഒരു 
കിനാവു കണ്ടു ഞാന്‍ - ഒരു
കിനാവു കണ്ടു ഞാന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharukal chirikkunna

Additional Info

അനുബന്ധവർത്തമാനം