ചുമ്മാ നിന്നീടല്ലേ
ചുമ്മാ നിന്നീടല്ലേ......
ഞാൻ ചൊല്ലും പോലെ വന്നീടു നീ
കിളുന്ന് വയസ്സ് താങ്ങില്ല
എന്നും തനിച്ച് ഉറങ്ങില്ല
പാർക്കിൽ ഇരുന്ന് ബീച്ചിൽ ഇരുന്ന്
മുട്ടി അണഞ്ഞാൽ
ഉണരും എന്നിൽ മോഹങ്ങൾ
ചുമ്മാ നിൽക്കില്ല ഞാൻ
നീ ചൊല്ലും പോലെ വന്നിടാം ഞാൻ
കിളുന്ന വയസ്സിന്നറിയില്ലേ
എന്ത് കാട്ടും പിഞ്ചല്ലേ
പാർക്കിൽ ഇരുന്നാൽ ബീച്ചിൽ ഇരുന്നാൽ
പെണ്ണ് തുനിഞ്ഞാൽ
ഇനിയും വേറെ വേണമോ
ചുമ്മാ നിൽക്കില്ല ഞാൻ
നീ ചൊല്ലും പോലെ നിന്നിടാം ഞാൻ
( ചുമ്മാ നിന്നീടല്ലേ...)
മടുത്തു തനിയെ നടക്കും ഞാൻ
മൂകമായി മുഴുകും നിന്നിൽ ഞാൻ
തണുത്താൽ അകറ്റും തീയായ്
ഒറ്റ മുഖം മാത്രം നിനവായി
കർണ്ണ മയിലെ മലർശരമേ
വണ്ട് നുഴയ്ക്കും മാമ്പഴമേ
വളച്ചു പിടിച്ച് ഇളക്കി അണച്ച്
സ്നേഹത്താൽ മൂടും ഞാൻ
ചുമ്മാ നിൽക്കില്ല ഞാൻ
നി ചൊല്ലും പോലെ വന്നിടാം ഞാൻ
( ചുമ്മാ നിന്നീടല്ലേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chumma ninneedalle
Additional Info
Year:
1983
ഗാനശാഖ:

