ഞാനായി ഞാനില്ല ധന്യേ

ഞാനായി ഞാനില്ല ധന്യേ
എൻ പ്രാണന്നാധാരം നീയേ
ബന്ധം, അതിൻ സാരം
കണ്ണാലേ കണ്ടൂ നിന്നാലേ
ഞാനായി ഞാനില്ല ധന്യേ
എൻ പ്രാണന്നാധാരം നീയേ

ഈ വാനിലായ് ഉദയം കണ്ടു
കൂടും വിട്ടു കിളിയും വന്നു
ഞാൻ കാണും ആകാശം
എങ്ങും നീ പാടും ഭൂപാളം
വാടും മുള പൂത്താൽ
നീയല്ലോ നീർ വാർത്ത കാർമേഘം
(ഞാനായി ഞാനില്ല..)

മണിമേടയും മാടങ്ങളും
മലർ തൂവിയ തല്പങ്ങളും
നിൻ മനസ്സായ് മാറില്ല
അങ്ങ് താരാട്ടുവസ കേട്ടില്ല
കോവിൽ ഒരു ദൈവം
നീയെങ്ങേ ഞാനെങ്ങും കണ്ടില്ല
(ഞാനായി ഞാനില്ല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanayi njanilla dhanye