പൊന്നാര്യൻ പാടം

പൊന്നാര്യൻ പാടം കതിരാടും കാലം
വിള കൊയ്യും കന്നിക്കാക്കാത്തീ
കരുമാടിപ്പെണ്ണിൻ കല്യാണക്കാലം
കൈ നോക്കീ ചൊല്ലാമോ

കാവാലം കായലിലൂടെ കാണാ പൂന്തോണി തുഴഞ്ഞ്
കണി കാണാൻ വന്നൂ പൂമാരൻ
കണ്ടാലോ കൊച്ചു കുറുമ്പൻ കരി വീട്ടി കാതൽ കടഞ്ഞോൻ
കിന്നാരം കൊഞ്ചും പൂവാലൻ
അലയാടും മനസ്സിന്റെ അമരത്തും അണിയത്തും
അല്ലി നിലാവായ് പൂത്തൊരുങ്ങാൻ (പൊന്നാര്യൻ..)

മണിമുല്ലത്താലിയണിഞ്ഞ്... മഞ്ഞാടക്കോടിയുടുത്ത്
മണവാട്ടിപ്പെണ്ണായ് പോന്നോളാം
മണലാര്യൻ നെന്മണി കുത്തി മാമുണ്ണാനൂണു വിളമ്പി
മുളയോല കൂട്ടിൽ കാത്തോളാം
കരിയെണ്ണത്തിരിയൂതാം കുളിരാറ്റാൻ കൂട്ടാവാം
കുഞ്ഞു കിനാവും കണ്ടുറങ്ങാം ( പൊന്നാര്യൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Ponnaryan padam

Additional Info

അനുബന്ധവർത്തമാനം