വൈകാശിത്തെന്നലോ

 

വൈകാശിത്തെന്നലോ തിങ്കളോ
നീ വൈശാഖപ്പുലരി തൻ പുണ്യമോ
കോടി ജന്മമായ് നോറ്റ നൊയമ്പോ
വേദസാരമായ് പെയ്ത മന്ത്രമോ
സുഖകരമൊരു ത്യാഗരാജ കീർത്തന  ശ്രുതിസുഖലയമോ (വൈകാശി..)

രാധാസമേതാ കൃഷ്ണാ കൃഷ്ണാ (4)
വനമാലിയായ് നിൻ വല്ലകിയിൽ
രാഗഭാവുകം ഞാനുണർത്തീ
ആ..ആ.ആ.ആ....
ഒരു നൂറു നന്മകൾ നേർന്നു കൊണ്ടെൻ
ഭാഗ്യജാതകം നീയെഴുതി
കനിവോലും കാവേരി തീർത്ഥവുമായ് (2)
തിരുവൈയാർ തംബുരുവിൽ  ഭൈരവിയായ്  (വൈകാശി..)

നന്ദകുമാരാ നവനീത ചോരാ (2)
വൃന്ദാവന ഗോവിന്ദമുരാരേ (2)
രാധാസമേതാ സമേതാ സമേതാ കൃഷ്ണാ
സ്വരപാരിജാതമായ് പൂത്തൊരുങ്ങാൻ
സ്വർണ്ണരേണുവാൽ കോലമിടാൻ
ആ..ആ..ആ.ആ....
നവരാത്രി ദീപം ചാർത്തി വെയ്ക്കാം
നാദനൂപുരം കോർത്തു തരാം
കൊതിയോടെ ഞാനെന്നും പിൻ തുടരാം (2)
ചെന്തമിഴിൻ പൊൻ ചിമിഴിൽ വീണുറങ്ങാം (വൈകാശി...)

------------------------------------------------------------------------------
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (2 votes)
Vaikaashi Thennalo

Additional Info

അനുബന്ധവർത്തമാനം