നമ്മളു കൊയ്യും വയലെല്ലാം

നമ്മളു കൊയ്യും വയലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ
അരുമക്കിളിയേ നേരോ നേരോ
വെറുതേ പുനുതം പറയാതേ
നമ്മളു കൊയ്യും വയലുകൾ ജന്മി
തമ്പ്രാക്കളുടേതല്ലേ ജന്മിതമ്പ്രാക്കളുടേതല്ലേ
അല്ലെന്നേ അല്ലേന്നേ അല്ലല്ലല്ലേന്നേ (നമ്മളു..)

വിത്തു വിതച്ചത് നാമല്ലേ
വിള കാത്തു കിടന്നതു നാമല്ലേ (2)
പത്തര മേനി വിളഞ്ഞില്ലേ
പുതു കറ്റകൾ കൊയ്തു മെതിക്കാനും
ഒത്തു മടച്ചില്ലേ
നാമൊത്തു മടച്ചില്ലേ
കന്നിക്കുയിലേ കാർക്കുയിലേ ഈ
മണ്ണിന്നുടമകളവരല്ലേ
നെന്മണി പൊന്മണി പൊന്നാര്യൻ മണി
നമ്മുടെയാവണതെങ്ങനെയെങ്ങനെ
പൊന്നാങ്ങള ചൊല്ല്‌
പൊന്നാങ്ങള ചൊല്ല് (നമ്മളു..)

വിത്തിന്നൊപ്പം വേർപ്പ് വിതച്ചത്
നാമല്ലേ നാമല്ലേ (2)
ചക്രം തിരിയേ തെയ് തക പാടി
തേകിയൊഴിച്ചത് നാമല്ലേ
തേകിയൊഴിച്ചത് നാമല്ലേ
തേകിയൊഴിച്ചത് നാമല്ലേ
കലി തുള്ളും മഴയത്ത് മട വീഴും കാറ്റത്ത്
കാവലിരുന്നത് നാമല്ലേ
നാമല്ലേ നാമല്ലേ നാമല്ലേയല്ലേ
നാമല്ലേയല്ലേ

അന്തിയിൽ മേലേ മാനത്ത്
എന്തൊരു ചേലാച്ചെങ്കതിര്
ചെങ്കതിരിഴകൾ നെയ്താരോ
ചെമ്മാനക്കൊടി നീർത്തല്ലോ
തുമ്പത്താരോ തുന്നിച്ചേർത്തതൊ
രമ്പിളിയോ പൊന്നരിവാളൊ
മാരിക്കാറിൻ പടയണികൾ
പാടിപ്പാടി വരുന്നുണ്ടേ (നമ്മളു...)

-----------------------------------------------------------

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Nammal Koyyum Vayalellaam

Additional Info

അനുബന്ധവർത്തമാനം