തുമ്പപ്പൂക്കളമെഴുതിയൊരുങ്ങി
തുമ്പപ്പൂക്കളമെഴുതിയൊരുങ്ങി തുമ്പി കൂട്ടം
ചന്തത്തിൽ ചമഞ്ഞു വരുന്നു ചങ്ങാതി കൂട്ടം
തിരുവാതിര മേളം...കളിയൂഞ്ഞാലാട്ടം...
കസവാട ഞൊറിയുന്ന പുലരിപ്പൂ മിഴിയാലെ മഴവില്ല് വിരിയിച്ചു..ചങ്ങാതി കൂട്ടം
മധുമൊഴി ചിതറിയ ചൊടികളിൽ ചിരിയുമായ് ചങ്ങാതി കൂട്ടം..(തുമ്പപ്പൂക്കള..)
മഞ്ചാടി കുന്നേറി പൂ നുള്ളിവാ...
എല്ലാരും വന്നല്ലോ കളിച്ചൊല്ലുവാൻ...
കണ്ണാലെ കണ്ടു..മിണ്ടാനായി വന്നു
ഇല്ലാകഥ വേണ്ടാ..പൊല്ലാപ്പും വേണ്ടാ..
തോളോട് തോൾ ചേർന്ന് ആഘോഷിക്കാം
ആകാശ കൂടാരം താഴെ കെട്ടാം..
മനസുകളായിരം നോവുകൾ..
കുന്നോളം കുന്നോളം കൂട്ടാതെ ആടാൻവാ
(തുമ്പപ്പൂക്കള..)
ഒന്നായ് ചേരുമ്പോൾ കഥ മാറിയോ...
മന്ദാര പൂച്ചെണ്ട് കൈമാറിവാ...
ചങ്ങാതി മാരെ കണ്ണാടി വേണ്ട
ചങ്കായി നിന്നാ..കില്ലാടി നമ്മൾ
സ്നേഹത്തിൻ മാല്യങ്ങൾ കോർത്തു വയ്ക്കാം
മാലാഖ മാരൊത്ത് ആടി പാടാം
മിഴികളിലായിരം താരങ്ങൾ..
മിന്നുന്നു മിന്നുന്നീ ആഘോഷ മേളത്തിൽ
(തുമ്പപ്പൂക്കള..)