പാടാത്ത നൊമ്പരങ്ങളാൽ

പാടാത്ത നൊമ്പരങ്ങളാൽ
മനസ്സിലെ മോഹങ്ങളായിരങ്ങളായ്..
തോരാത്ത മേഘ വിങ്ങലായ്..
കിനാവിലെ താരങ്ങളായിരങ്ങളായ്..
ജനാലയിൽ നിലാവ് പോൽ
ഒരായിരം പ്രതീക്ഷകൾ
മിഴികളിലാതിരാ ചൂടി വാ
രാക്കിനാക്കളെ...(പാടാത്ത)

വാഴ്‌വിൽ തളർന്നു പോയ്‌...
ദൂരം നടന്നു പോയ്‌..ഭാരം ചുമലിലായ്..
ആകെ വിയർത്തു പോയ്‌...
കളിചിരിയൊന്നുമില്ല ഒന്നുമില്ല
കൂട്ടരില്ലയോ പുതുനിറമൊന്നുമില്ല
ഒന്നുമില്ല...പാട്ടുമില്ലയോ...
തണ്ടൊഒടിഞ്ഞു പോയൊരുകാലംകൊണ്ടുപോയി
ആ നല്ല കാലം..
തൊടാതെ വിദൂരം കടന്നുപോയ്.
വസന്ത നാളുകൾ....

വാനിൽ തെളിഞ്ഞുവോ
മാരി വില്ലൊളി...
തേടി അലഞ്ഞു ഞാൻ
നെഞ്ചിൽ ചേർത്തിടാൻ
കളമൊഴി ചൊല്ലിടുന്ന
പെൺകിളിയ്ക്കു കൂടൊരുക്കുവാൻ
തളിരില തുമ്പു മെല്ലെ നെയ്തെടുത്തു
നീ വരില്ലയോ..വന്നു ചേർന്നു മഞ്ഞിൻ പ്രഭാതം
മെല്ലെ മെല്ലെ നാണിച്ചു നിന്നു
തൊടാതെ തൊടുന്നു

കിനാവിലെ വസന്ത നാളുകൾ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Paadatha nombarangalaal