പല കാലം മാറിയാലും
പലകാലം മാറിയാലും.. ചില കോലം മാറൂല മുതു കാരണവർക്കെന്താ കപ്പം വയ്ക്കണോ ഇത് സൈബർ യുഗമാ ബ്രോ
മോഡേൺ ആറ്റിട്യൂടാ ഇത് സൈബർ യുഗമാ ബ്രോ മോഡേൺ ആറ്റിട്യൂടാ
ഒരു പോക്കിരി രാജ സ്റ്റൈലിൽ മീശ വളച്ചു നടക്കാം ഒരു രാക്കിളി പെണ്ണിനോപ്പം ഡീജെ..പാർട്ടീ ചേരാം ... എന്തിനാ എന്തിനാ ഈ ജന്മം വേസ്റ്റാക്കി
(പലകാലം )
ഫെയിലായൊരു ക്ലോക്കിൻ സൂചി വഴിയില്ലൊരു നോക്കുകുത്തി കാലത്തിൻ മാരത്തോൺ ഓട്ടത്തിൽ പിന്നിലായി ഇത് ഫെയിലാ ഫെയിലാ ഓടാതെ ചാടാതെ ജീവിതം തുരുമ്പാക്കി മഴയത്തൊരു ചേമ്പിലയോ സ്റ്റൈലൊന്ന് മാറ്റീടം നിറമുള്ളൊരു കാലൻ കുടയും റോക്ക് സ്റ്റാർസ്ൻ ഷൂസും വേണം പഴങ്കഞ്ഞി കുടിക്കണകാലം പോയില്ലേ ചേട്ടായി...
ഒരു പോക്കിരി രാജ സ്റ്റൈലിൽ മീശ വളച്ചു നടക്കാം..... ഒരു രാക്കിളി പെണ്ണിനോപ്പം ഡിജെ...പാർട്ടീ ചേരാം ... എന്തിനാ എന്തിനാ ഈ ജന്മം വേസ്റ്റാക്കി...
വർണ്ണങ്ങൾ മിന്നണതേരിൽ കണ്ണൊന്നു ചിമ്മണ നേരം കനവുള്ളൊരു സ്വർഗംതേടി നമുക്കൊന്ന് പോയീ ടാമതു റോക്കാ ആ റോക്കാ കോട്ടിട്ട് സ്യുട്ടിട്ട് മിന്നിച്ചു വന്നാട്ടെ
പാഷൻ പ്രൊ മാറീല്ലേ ഡ്യൂക്കല്ലേ സ്റ്റൈലല്ലേ എയിറ്റ് ഹൻഡ്രഡ് ഓൾഡായി ഔഡി കാർ വാങ്ങണ്ടേ ഇരുപതാം നൂറ്റാണ്ടെന്നേ പമ്പ കടന്നു ചേട്ടായി.. ഒരു പോക്കിരി രാജ സ്റ്റൈലിൽ മീശ വളച്ചു നടക്കാം ഒരു രാക്കിളി പെണ്ണിനോപ്പം ഡിജെ ...പാർട്ടീ ചേരാം ... എന്തിനാ എന്തിനാ ഈ ജന്മം വേസ്റ്റാക്കി..(പലകാലം )..