ലാ കൂടാരം

ലാ കൂടാരം നീ പൊൻ വാനം
നിറമായ് നിഴലായ് അരികെ അരികെ
നിനവായ് ഇനിയെൻ അകമേ അകമേ
നിലവിൻ ചിരി നീ ഇല്ലാതെ..
വെറുതെ തളരും മനമായ് ഞാൻ
നീ പൊൻ വാനം ലാ കൂടാരം.....

നീ പെയ്തിറങ്ങുമ്പോൾ
എൻ പാതയോരങ്ങൾ
പൂവാക തൂകി തെളിയുന്ന പോലെ
എൻ മെയ് തലോടി
പൊതിയുന്ന പോലെ
ഓരോ മൊഴിയാലേ
ഞാൻ നിന്നെ അറിയുന്നു
നെഞ്ചിൻ ചുവരാകെ ഞാൻ നിൻ പേരെഴുതുന്നു...
ഓമൽ ചിരി നാളം..
കൺ കോണിൽ തിരയുന്നു
കാണാൻ തരി നേരം..
എൻ മൗനം ചിതറുന്നു..
തമ്മിൽ നൊവേകും
അകലങ്ങൾ മായാനും
തമ്മിൽ തോളോരം
തണലായി ചായാനും വരു നീ..

ലാ കൂടാരം നീ പൊൻ വാനം
നിറമായ് നിഴലായ് അരികെ അരികെ
നിനവായ് ഇനിയെൻ അകമേ അകമേ
നീ ഇല്ലാതെ ഞാൻ മറ്റാരോ....മ്..മ്..മ്...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Laa koodaaram