കൂടെ നിൻ കൂടെ

കൂടേ നിൻ കൂടേ കാലം എന്നെ ചേർക്കവേ
പാതിയിൽ ഇതാ മാറിയോ കഥ
തോർന്നുവോ സ്വയം കണ്ണിലെ മഴ
ഓർമ്മകൾ മൂടും താഴ്വരയിൽ നീയും ഞാനും

തണലോരങ്ങൾ അരികിൽ നീയാം
നിഴൽ തേടി
കനവിൻ തീരം പൂ ചൂടി
ഇന്നലെകളെന്തിനായ് ദൂരങ്ങളിൽ
നാം വഴിപിരിഞ്ഞു പോയ്
എന്നകമേ നീ കലരവേ
മായുന്നെൻ മൗനമാകവേ
കൺ മൂടും ഇരുളാകേ

നിൻ ഉയിരിൻ പുതുജന്മം ഞാൻ
എൻ ചിരിതൻ നറുനാളം നീ
നിൻ ഉയിരിൻ പുതുജന്മം ഞാൻ
എൻ ചിരിതൻ നറുനാളം നീ

കൂടേ നിൻ കൂടേ കാലം എന്നെ ചേർക്കവേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Koode Nin Koode