അമ്പെയ്യാൻ കാക്കും കണ്ണ്

(F)അമ്പെയ്യാന്‍ കാക്കും കണ്ണ്...
അമ്പെയ്യാന്‍ കാക്കും കണ്ണ്...
എന്‍ മാറിലെന്നും അലയുന്ന കള്ളക്കണ്ണ്...
ഉലയുന്ന കാറ്റിനോടിടയുന്ന സാരിക്കു
പകതോന്നും കുസൃതിക്കണ്ണ്....(അമ്പെയ്യാന്‍)

(M)ഓഹൊ... ഏഹേ.. യായായാ....
അമ്പെല്ലാം പൂവിന്‍ മുള്ള്...
ആരോമല്‍ കണ്ട്..
കൊത്തും റോസാവിന്‍ മുള്ള്...
അണിമുത്തുക്കവിളത്ത്..
അധരത്താലക്കങ്ങള്‍
എഴുതീടാന്‍ കൊതിയാകുന്നു..(അമ്പെല്ലാം)

(F)ആ ചിരികണ്ടു കഥകേട്ടു തളരുന്നേ.. അപ്പോള്‍ വിരഹത്തിന്‍ സ്വരമുള്ളില്‍ പടരുന്നേ..(2)...
ആ നേര്‍ത്ത മീശതന്‍ ആവേശമെന്നില്‍
ആശിച്ച ചൈതന്യമേകുന്നു
ആത്മാവില്‍ സംഗീതം പൊങ്ങുന്നു...
(M)പകലുദിച്ച താരം നീ.. വിടര്‍ന്നവാനം ഞാനായി
മോഹവും ദാഹവും എന്നില്‍ എരിയുന്ന തീയായി....(അമ്പെല്ലാം)

(M)ആ കരിമുകിലിന്‍ മണിപിന്നും കാര്‍കൂന്തല്‍
ഞാനടിവെച്ചു വരുമതിന്‍ പിന്നാലെ.(2)
നീയാകും സൌന്ദര്യം കനിയുന്ന ബന്ധത്തില്‍
നാള്‍ തോറും പരിമളം പൂമുല്ലേ
ഇനി നമ്മളെന്നെന്നും പ്രിയമുല്ലേ
(F)പതറി നില്‍ക്കും പ്രിയ തോഴാ..
പകല്‍ നക്ഷത്രം ഉദിക്കില്ല..
മിന്നുമാല കനിയുവോളം ഞാനും നീയും അകലെയല്ലെ...(F)അമ്പെയ്യാന്‍... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambeyyan kaakkum kannu

Additional Info

Year: 
1981

അനുബന്ധവർത്തമാനം