ഓ പ്രാണനാഥ പൂമെയ് തളരവേ..
ഓ പ്രാണനാഥാ പൂമെയ് തളരവേ
നൊമ്പരത്തില്‍ ആണ്ടുപോയ നെഞ്ചകം നിന്‍ ദയവുതേടി
അറിയുകില്ലയെന്നെയെന്നോ..
കരുണയില്ലേ പ്രാണനാഥാ..പ്രാണനാഥാ...
മുല്ലപ്പൂവിനെന്തിനു കാന്തി വെണ്ണിലാവു വേനലാവുകില്‍..(2)
വന്നുചേര്‍ന്ന യൌവ്വനാഭയില്‍
അഴകിന്‍ രാഗമഴലു തീര്‍ത്തിതാ
നാഡി നോക്കാമോ നാഥാ നാട്ടുമരുന്നു നല്‍കാമോ..
നിന്റെ നെഞ്ചില്‍ എന്റെ പ്രേമം കൂടുകൂട്ടാമോ.....
ഓ പ്രാണനാഥാ പൂമെയ് തളരവേ...
പകലുറക്കം എന്റെ കണ്‍കളില്‍ ഹായ്..
ഹൃദയഭാരമാരുറങ്ങിടാന്‍(2)
രാത്രിയെല്ലാം കാതില്‍ നിന്‍ സ്വരം
ഏതു നിഴലും നിന്റെ നിഴലുതാന്‍
മായയാണെങ്കില്‍ നാട്ടു മന്ത്രവാദി വാ
കൂട്ടിരുന്നു രോഗം തീര്‍ത്തു കൂട്ടിക്കൊണ്ടേ പോ....
ഓ പ്രാണനാഥാ പൂമെയ് തളരവേ
നൊമ്പരത്തില്‍ ആണ്ടുപോയ നെഞ്ചകം നിന്‍ ദയവുതേടി
അറിയുകില്ലയെന്നെയെന്നോ..
കരുണയില്ലേ പ്രാണനാഥാ..
പ്രാണനാഥാ........
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
O Prananathaa poomey thalarave
Additional Info
Year:
1981
ഗാനശാഖ: