യെന്തര് കണ്ണ്ടേയ്

(F)യെന്തര് കണ്ണ്ടേയ് ചങ്കിക്കുത്തിക്കേറും കുന്തം തന്നടേയ്..
കുത്തിക്കൊന്ന നൊങ്ക് കുടിക്കല്ലേ.
ഉള്ളില് ഊറണ് തോന തോന
സ്നേഹച്ചോരത്തോട ടേയ്..
തോട്ടില് വീണ് മുങ്ങി മരിക്കല്ലേ...
(M)ഇത് രാത്രി വാക്കെൻ പെണ്ണേ
ചൂടു റായ്ക്കെടി നീ കണ്ണേ
ചന്തതെരുവേ ചുമ്മാതലയാൻ
കൊല്ലും രസമാടെ..
ഞാൻ ബെല്ലും ബ്രേക്കും പോയൊരു സൈക്കിൾ വേണങ്കി കേറടിയേ ...

(F)യെന്തര് കണ്ണ്ടേയ് ചങ്കിക്കുത്തിക്കേറും കുന്തം തന്നടേയ്..
കുത്തിക്കൊന്ന നൊങ്ക് കുടിക്കല്ലേ...
(M)ഇത് രാത്രി വാക്കെൻ പെണ്ണേ
ചൂടു റായ്ക്കെടി നീ കണ്ണേ
ചന്തതെരുവേ ചുമ്മാതലയാൻ
കൊല്ലും രസമാടെ ..
ഞാൻ ബെല്ലും ബ്രേക്കും പോയൊരു സൈക്കിൾ വേണങ്കി കേറടിയേ ...

(M)എന്തടീ ക്രാവണ് കൊത്തിക്കൊത്തി
മൊറത്തിക്കേറാനാരടി... നീയാരടി
(F)എന്തര് ചേലടേയ് അന്തിക്കൂറിൽ
ചെങ്കതിരേശൻ പോലടെയ് നീ പോരടേയ്...
പുതുമഴയ്ക്കു പൊന്തും കൂണിൽ
ചെറുകുടയ്ക്കു കീഴെപോലെ...
(M)എത്തറ ദെവസം എത്തറ സമയം
കൊന്നടി തവളാച്ചി...
(F)നീ യെൻബെല്ലില്ലാത്ത ബ്രെക്കില്ലാത്ത
ചേര ചാരല്ലേ പൊടിയൻ പ്രേമ ചാരല്ലേ....

(F)യെന്തര് കണ്ണ്ടേയ് ചങ്കിക്കുത്തിക്കേറും കുന്തം തന്നടേയ്..
കുത്തിക്കൊന്ന നൊങ്ക് കുടിക്കല്ലേ.
ഉള്ളില് ഊറണ് തോന തോന
സ്നേഹച്ചോരത്തോട ടേയ്..
തോട്ടില് വീണ് മുങ്ങി മരിക്കല്ലേ...
(M)ഇത് രാത്രി വാക്കെൻ പെണ്ണേ
ചൂടു റായ്ക്കെടി നീ കണ്ണേ
ചന്തതെരുവേ ചുമ്മാതലയാൻ
കൊല്ലും രസമാടെ 
ഞാൻ ബെല്ലും ബ്രേക്കും പോയൊരു സൈക്കിൾ വേണങ്കി കേറടിയേ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yentharu kannudey