കണ്മണിയെ എന്നെന്നും നീയെൻ

കണ്മണിയെ എന്നെന്നും നീയെൻ
ഓമൽ കുഞ്ഞല്ലേ
കൊതി തീരാക്കിനാവല്ലേ
നീ പാടുമ്പോൾ ഉള്ളിൽ നിലാവ്..
നീ വാടുമ്പോൾ നോവ്..
ചിരി വീണ്ടും ചുണ്ടിൽ പൂപോലേ ചേരാൻ
ഇമ ചിമ്മാ രാവായ് അരികേ ഞാൻ...
കണ്മണിയേ .. പൊന്മണിയേ .....

നീളും മിഴികൾ വെൺ ചേലാലെഴുതി
കൂന്തൽ മെടയാം എൻ ആരോമലേ
നീയെൻ ജീവനാകാശമാകുന്നിതാ
താളം തന്നിതാത്മാവിലാകെ
തലോടാം കുരുന്നേ ഇളം കാറ്റുപോലെ
മനസ്സിൻ വഴിയിൽ തണലായ് വരാം ഞാൻ
കണ്മണിയേ .. പൊന്മണിയേ .....

കാണാതകലെ ഇന്നോരോ നിമിഷം
താനേയുരുകി ഉൾചൂടോടെ ഞാൻ
നോവും നെഞ്ചിനാഴങ്ങളിൽ വന്നു നീ
തൂവും കുഞ്ഞു തേൻ തുള്ളി പോലെ
മടിക്കൂടിതിൽ നീ മറയാ വസന്തം
മനസ്സിൽ നിറഞ്ഞു പനിനീർ സുഗന്ധം..

കണ്മണിയെ എന്നെന്നും നീയെൻ
ഓമൽ കുഞ്ഞല്ലേ
കൊതി തീരാക്കിനാവല്ലേ
നീ പാടുമ്പോൾ ഉള്ളിൽ നിലാവ്.
നീ വാടുമ്പോൾ നോവ്.
ചിരി വീണ്ടും ചുണ്ടിൽ പൂപോലേ ചേരാൻ
ഇമ ചിമ്മാ രാവായ് അരികേ ഞാൻ...
കണ്മണിയേ .. പൊന്മണിയേ .....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanmaniye ennennum neeyen