മഞ്ഞണിയും മാമലയിൽ
മഞ്ഞണിയും മാമലയിൽ
മയിലാടും താഴ്വരയിൽ
പൊന്നണിയും പൂമലയിൽ എന്നിണക്കിളിക്കൊരു കൂടുണ്ടോ(മഞ്ഞണിയും)
പൊന്നണിയും പൂമലയിൽ എന്നിണക്കിളിക്കൊരു കൂടുണ്ടോ..
ഏഴു തട്ടുള്ള കിളിക്കൂട്ടിൽ
എഴുനൂറഴകുള്ള ചുവരുണ്ടോ ?
ചിറകിൽ ചിറകും ചൂടി ഉറങ്ങാൻ ചിത്ര കലയുള്ള മഞ്ചമുണ്ടോ ?
മധുവുണ്ടു മയങ്ങുന്ന കിളിയുടെ മുഖം കാണാൻ മിന്നാമിനുങ്ങിന്റെ വെളിച്ചമുണ്ടോ?മിന്നാമിനുങ്ങിന്റെ വെളിച്ചമുണ്ടോ?
(മഞ്ഞണിയും)
മാരിവില്ലിന്റ മടിത്തട്ടിൽ പറന്നു ചെല്ലാനുള്ള വഴിയുണ്ടോ?
ഇന്ദ്രലോകങ്ങൾ കണ്ടു മടങ്ങാൻചന്ദ്രക്കലയുടെ രഥമുണ്ടോ മരതകം പൊഴിയുന്ന നാട്ടിലെ കിളിയുടെ കുഞ്ഞിനു കളിക്കാൻ മണിച്ചെപ്പുണ്ടോ
കുഞ്ഞിനു കളിക്കാൻ മണിച്ചെപ്പുണ്ടോ..
മഞ്ഞണിയും മാമലയിൽ
മയിലാടും താഴ്വരയിൽ പൊന്നണിയും പൂമലയിൽ എന്നിണക്കിളിക്കൊരു കൂടുണ്ടോ(മഞ്ഞണിയും)
പൊന്നണിയും പൂമലയിൽ എന്നിണക്കിളിക്കൊരു കൂടുണ്ടോ...??