സ്വപ്നം നിറങ്ങള്‍ ചാര്‍ത്തും

(M)സ്വപ്നം നിറങ്ങള്‍ ചാര്‍ത്തും സ്വര്‍ഗ്ഗം
അവിടെങ്ങും നിന്‍ മുഖം മാത്രം
സ്വര്‍ണ്ണം കൊണ്ടൊരു ഹംസ രഥം
അതില്‍ നീയും ഞാനും മാത്രം (സ്വപ്നം)(F)(MF)അതില്‍ നീയും ഞാനും മാത്രം

(M)ഗന്ധര്‍വ്വനോടൊത്തൊരപ്സ്സരസായി
രത്ന കിരീടവും ചൂടി (2)(F)
(M)സ്വര്‍ഗ്ഗാംബരത്തിലെ വൈഡൂര്യ പൂവനിയില്‍..
ഉത്സവം കാണാനിറങ്ങി
ഉത്സവം കാണാനിറങ്ങി 

(സ്വപ്നം)(M)

(M)ചന്ദന മേഘങ്ങള്‍ക്കുമ്മ കൊടുക്കുന്ന
ചന്ദ്രികപ്പെണ്ണിന്‍ ചാരേ (2)
(F)ആകാശ കന്യകള്‍ ആരാമ പെണ്‍കൊടികള്‍
ആട്ടവും പാട്ടും മേളം
ആട്ടവും പാട്ടും മേളം
(സ്വപ്നം)(M)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnam nirangal charthum

Additional Info

Year: 
1992
Lyrics Genre: 

അനുബന്ധവർത്തമാനം