സ്വർഗ്ഗവാതിൽ തുറന്നു
Music:
Lyricist:
Singer:
Film/album:
സ്വർഗ്ഗവാതിൽ തുറന്നു
സ്വർണ്ണ ദീപം തെളിഞ്ഞു (2)
സ്വർലോക നായകൻ വന്നണഞ്ഞു
ഗന്ധർവ്വ മോഹിനി
സൗന്ദര്യ കാമിനി
സോപാനമലങ്കരിക്കൂ
സ്വീകരിക്കൂ സൽക്കരിക്കൂ
സദയം ഹൃദയം സമക്ഷം
സദയം ഹൃദയം സമക്ഷം.....
ചന്ദനഗന്ധമുണർത്തി കുളിർ
തെന്നൽ പൂമണം ചെപ്പു തുറന്നു(2)
മനസ്സിൽ മാറിൽ സിരകളിലാകെ
മന്മദ മന്ത്രമുണർന്നു
മന്മദ മന്ത്രമുണർന്നു..
സ്വർഗ്ഗവാതിൽ തുറന്നു
സ്വർണ്ണ ദീപം തെളിഞ്ഞു (2)
മിഴിയിളം മെയ്യിൽ കാവ്യങ്ങളെഴുതാൻ
താമര തേൻകണമണിഞ്ഞു(2) രോമാഞ്ചകഞ്ചുകമണികൾ മേനിയിൽ
തൂവേർപ്പുമൊട്ടുകളാക്കൂ
തൂവേർപ്പുമൊട്ടുകളാക്കൂ..
സ്വർഗ്ഗവാതിൽ തുറന്നു
സ്വർണ്ണ ദീപം തെളിഞ്ഞു (2)
സ്വർലോക നായകൻ വന്നണഞ്ഞു
ഗന്ധർവ്വ മോഹിനി
സൗന്ദര്യ കാമിനി
സോപാനമലങ്കരിക്കൂ
സ്വീകരിക്കൂ സൽക്കരിക്കൂ
സദയം ഹൃദയം സമക്ഷം
സദയം ഹൃദയം സമക്ഷം.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swargavathil thurannu