Clone of പൂമുല്ലക്കാവിൽ തേനുണ്ണും പൂങ്കുയിലേ

പൂമുല്ലക്കാവിൽ തേനുണ്ണും പൂങ്കുയിലേ
മഞ്ഞണിയും രാവിൽ നീയാരെ തിരയുന്നു (2)
ആരെയോർത്തു പാടുന്നു ഹൃദയ രാഗ മഞ്ജരി നീ ഓ..ഓ..
പൂത്തുലയും രാവിൽ നിൻ ചന്ദന മണിയറയിൽ
നവ സുന്ദര മോഹങ്ങൾ
(പൂമുല്ലക്കാവിൽ...)

തുളസിപ്പൂ ചൂടിയ കാർമുകിൽ വേണിയിൽ
വിരലോടിച്ചവനെന്നെ മാറോടു ചേർത്തു
ഇടനെഞ്ചിൻ താളത്തിൽ ആയിരം കഥ ചൊല്ലി
രാവിൽ കുളിരിൽ ചേർന്നുറങ്ങി
ചന്ദ്രിക വാനിൽ ഒളി തൂകി
(പൂമുല്ലക്കാവിൽ...)

ചുണ്ടത്തു മൂളുന്ന പൊൻ മുളം തണ്ടുമായ്
അരയന്നത്തോണിയിൽ വന്നു ദേവൻ
എന്റെ ചൊടി പൂവിലെ പൂന്തേൻ നുകർന്നവൻ
അകലെ അകലെ പോയ് മറഞ്ഞു
താരകൾ മിഴിനീർ തൂകി വിണ്ണിൽ
(പൂമുല്ലക്കാവിൽ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomullakkaavil Thenunnum Poomkuyile

Additional Info

Year: 
2012

അനുബന്ധവർത്തമാനം