Clone of ആർദ്രമായ നിൻ നീലമിഴിയിൽ

ആർദ്രമായ നിൻ നീലമിഴിയിൽ
എന്തേ നീർ തുളുമ്പി
ചിറകു തളർന്നൊരോമൽ പൈങ്കിളി
തിരയുകയാണോ തീരം
നീ അലയുകയാണോ ഇന്നും

സായം സന്ധ്യ  വിരഹിണിയായി
ഇരുളിൽ വീണുറങ്ങി..
ഇന്ദുമതി നീ മുകിലിൻ മാറിൽ
എന്തിനു വദനം മറയ്ക്കുന്നു
പാതിരാക്കുയിൽ പാടുന്നു
പാരിജാതവും തേങ്ങുന്നു
മലരിൻ ഹൃദയം തളരുന്നു

യാത്ര ചൊല്ലാതെ  പൊൻ മണിത്താരകം
എവിടെയോ പോയ് മറഞ്ഞു
ആ..ആ.ആ
നെഞ്ചകം വിങ്ങി ഏകയായ് നീയും
കൂട്ടിൽ തനിയേ തേങ്ങുന്നു
ചൈത്രസന്ധ്യ മിഴി വാർക്കുന്നു
സാന്ധ്യതാരവും കേഴുന്നു
മനവും തനുവും തളരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aardramaya Nin Neelamizhiyil

Additional Info

Year: 
2012

അനുബന്ധവർത്തമാനം