Clone of ആരോ വീശിയെറിഞ്ഞ ( നാടോടികൾ)
ആരോ വീശിയെറിഞ്ഞ പമ്പരമല്ലേ ജീവിതം
ആരാച്ചാർ ദൂരെ മറഞ്ഞു നിൽക്കുവതില്ലേ....
ഞാണിന്മേൽ കളിയാണെന്നും ജീവിതം
വെറുമൊരു ചാൺ വയറിനു വേണ്ടി പിടയും ജീവിതം
ഈ നരകത്തിനിടയിൽ കൂടെ
വളയത്തിന്നിടയിൽ കൂടെ
പതറാതെ മറിയണ ചാടണ വാനരന്മാർ
നാടോടികൾ ഞങ്ങൾ നാടോടികൾ
നാടോടികൾ ഞങ്ങൾ നാടോടികൾ
നാടോടികൾ ഞങ്ങൾ നാടോടികൾ
നാടോടികൾ ഞങ്ങൾ നാടോടികൾ
കൊമ്പത്തു നിൽക്കാനായ് വമ്പുകൾ കാട്ടിക്കൂട്ടി
അമ്പൊടിഞ്ഞമ്പോ തളർന്ന പാവങ്ങളെമാന്മാർ
തുമ്പും തരിമ്പും ഇല്ല ഇമ്പങ്ങൾ കാണാനില്ല
തുമ്പങ്ങൾ ചൂഴ്ന്നാലെന്തും അമ്പമ്പടരാവണം
ഈ ചെണ്ടയിൽ കൊട്ടുമ്പോൾ ചുണ്ടത്തു പാട്ടുണരുമ്പോൾ
കണ്ടു നിൽക്കുവാനവരുണ്ടെന്നോർത്തു നാമാടുന്നു
നാടോടികൾ ഞങ്ങൾ നാടോടികൾ
നാടോടികൾ ഞങ്ങൾ നാടോടികൾ
നാടോടികൾ ഞങ്ങൾ നാടോടികൾ
നാടോടികൾ ഞങ്ങൾ നാടോടികൾ
അന്തിക്കു കള്ളും മോന്തി ചന്തിക്കു താളം കൊട്ടി
ചന്തം തുളുമ്പും പാട്ടുകൾ പാടുന്നു നാടോടി
ചെന്തീയിൽ എരിയും നേരം വെന്തു പോം ഹൃദയത്തിന്റെ
നൊമ്പരപ്പാട്ടാണെന്ന് കാണില്ല മാലോകർ
ഈ ചെണ്ട നാം കൊട്ടിപ്പോകും
ചുണ്ടുകൾ പാടിപ്പോകും
കണ്ടാലും കണ്ടില്ലേലും കേട്ടാലും കേട്ടില്ലേലും
നാടോടികൾ ഞങ്ങൾ നാടോടികൾ
നാടോടികൾ ഞങ്ങൾ നാടോടികൾ
നാടോടികൾ ഞങ്ങൾ നാടോടികൾ
നാടോടികൾ ഞങ്ങൾ നാടോടികൾ