വിജയ സദൻ

Vijaya Sadan
Date of Birth: 
ചൊവ്വ, 12 May, 1981

1981 മെയ് 12  -ന് വിജയന്റെയും ഇന്ദിരയുടെയും മകളായി എറണാംകുളം ജില്ലയിലെ ചെങ്ങമനാട് ജനിച്ചു. കുറ്റിപ്പുഴ കൃസ്തുരാജ സ്ക്കൂൾ, അങ്കമാലി ഡി പോൾ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിജയയുടെ വിദ്യാഭ്യാസം. ഭർത്താവിന്റെ സഹോദരിയുടെ മകനായ അജയ് പ്രദീപ്ന്റെ "ഉമ്മർ" എന്ന ഷോർട്ട് ഫിലിമിലൂടെയാണ് വിജയ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. അതിൽ ഉമ്മറിന്റെ ഉമ്മയായിട്ടാണ് വേഷമിട്ടത്.  പിന്നീട് അറിവ് പ്ലസ് ആപ്പിന്റെ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചു. അതിനുശേഷം തണ്ണീർമത്തൻ ദിനങ്ങളിലെ സന്ദീപിന്റെ "Birds eye" എന്ന ഷോർട്ട് ഫിലിമിൽ അമ്മയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തു.

പിന്നീട് വിനീത് വാസുദേവൻന്റെ "വശീകരണം" എന്ന ഷോർട്ട് ഫിലിമിലെ അമ്മ വേഷം ചെയ്തു. അതുവഴി സൂപ്പർ ശരണ്യ യിലേക്ക് ഓഡിഷനിലേക്ക് വിളിക്കുകയും പാലക്കാടൻ സ്ലാങ് പഠിക്കുകയും ചെയ്തതോടെ വിജയ സിനിമയിൽ സെലക്റ്റായി.. അങ്ങനെ അനശ്വര രാജന്റെ അമ്മ ആയിട്ട് വിജയ സൂപ്പർ ശരണ്യയിൽ അഭിനയിച്ചു. ഇപ്പോൾ ഒരു വെബ് സീരീസിലും ചില ഷോർട്ട് ഫിലിമുകളിലും വിജയ അഭിനയിക്കുന്നുണ്ട്.

സിനിമാതാരം ശ്രീജ ദാസ് വിജയയുടെ ആന്റിയുടെ മകളാണ്.  23 വർഷമായി വിജയ കേരള ആയുർവേദയിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നുണ്ട്. വിജയയുടെ ഭർത്താവ് സദൻ അക്കൗണ്ടന്റ് ആയി വർക്ക് ചെയ്യുന്നു. അവർക്ക് ഒരു മകളാണുള്ളത് പേര് ഗായത്രി.

Neduveli house,.                                                          South Aduvassery po.                               Chengamanadu.                                                          Aluva.                                                                                  Pin. 683578

Vijayamv81@gmail. Com.

Facebook