സപ്തമീചന്ദ്രനെ

സപ്തമിചന്ദ്രനെ മടിയിലുറക്കും
സുരഭീമാസമേ നിന്റെ
സ്വപ്നം വിടർത്തും രോമാഞ്ചമല്ലേ
നക്ഷത്ര പുഷ്പങ്ങൾ
നക്ഷത്ര പുഷ്പങ്ങൾ
(സപ്തമിചന്ദ്രനെ..)

ഭൂമിയിൽ വീഴുമവയുടെ സ്വർണ്ണ
പൂമ്പൊടികൾ പൂനിലാപൂമ്പൊടികൾ
വാരിയണിയും വസന്തലക്ഷ്മിക്ക്
വയസ്സു പതിനേഴ് എന്നും
വയസ്സു പതിനേഴ്
രജനീ രജനീ നിന്റെ പതിനേഴാം വയസ്സിലെ
ദാഹം തീർക്കും രഹസ്യകാമുകനാര്
മറ്റാര് - മറ്റാര്
(സപ്തമിചന്ദ്രനെ..)

താഴ്വരപ്പൂവിൻ ഇതൾക്കുടം നിറയും
തേന്മഴയിൽ ഈ കുളിർത്തേന്മഴയിൽ
മാറിൽ മുറുകും നനഞ്ഞ പട്ടുമായ്
മറന്നു നിൽക്കുമ്പോൾ എല്ലാം
മറന്നു നിൽക്കുമ്പോൾ
രജനീ രജനീ തങ്കച്ചിറകുകൾ കൊണ്ട്
നിൻ ദേഹം പൊതിയും രഹസ്യകാമുകനാര്
മറ്റാര് - മറ്റാര്
(സപ്തമിചന്ദ്രനെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sapthamichandrane

Additional Info

അനുബന്ധവർത്തമാനം