വാർമുടിയിൽ ഒറ്റ പനിനീർ
വാർമുടിയിൽ ഒറ്റ പനിനീർ ചെമ്പക
പൂവു ചൂടിയ സോമലതേ
എന്റെ പ്രിയയുടെ മുഖപ്രസാദം
എന്തിനപഹരിച്ചൂ - ഇവളെ
നീ എന്തിനനുകരിച്ചൂ
വാർമുടിയിൽ ഒറ്റ പനിനീർ ചെമ്പക
പൂവു ചൂടിയ സോമലതേ
കോടക്കാർമുകിലിൻ മാറത്തു പടരും
കന്നിമിന്നൽക്കൊടിയിൽ നിന്നോ
വിലാസവതിയായ് പ്രിയയിവൾ
പുണരുമ്പോൾ - വിടരും
രോമഹർഷ കതിരിൽ നിന്നോ
ഒരിക്കലും മായാത്ത സ്വർണ്ണനിറം
നിൻ തിരുവുടലിനു കിട്ടി
വാർമുടിയിൽ ഒറ്റ പനിനീർ ചെമ്പക
പൂവു ചൂടിയ സോമലതേ
സ്വപ്നത്തിൻ കരയിൽ നാണിച്ചു നിൽക്കും
സ്വർഗ്ഗപുഷ്പത്തളിരിൽ നിന്നോ
വികാരവതിയാം പ്രിയയിൽ
ഞാനലിയുമ്പോൾ - വിതിരും
നിർവൃതിതൻ കുളിരിൽ നിന്നോ
ഒരിക്കലും മാറാത്ത പ്രേമഗന്ധം
നിൻ ചൊടിയിതളിനു കിട്ടി
വാർമുടിയിൽ ഒറ്റ പനിനീർ ചെമ്പക
പൂവു ചൂടിയ സോമലതേ
എന്റെ പ്രിയയുടെ മുഖപ്രസാദം
എന്തിനപഹരിച്ചൂ - ഇവളെ
നീ എന്തിനനുകരിച്ചൂ
വാർമുടിയിൽ ഒറ്റ പനിനീർ ചെമ്പക
പൂവു ചൂടിയ സോമലതേ