ജന്മബന്ധങ്ങൾ വെറും ജലരേഖകൾ

ജന്മബന്ധങ്ങൾ വെറും ജലരേഖകൾ
ജനനത്തിനും മരണത്തിനും നടുവിൽ ഒഴുകും
ജീവിതനദിയിലെ ജലരേഖകൾ -ജലരേഖകൾ
(ജന്മബന്ധങ്ങൾ..)

അടുത്തും അകന്നും അപാരതയിലേക്കലയുമീ അണ്ഡകടാഹങ്ങളിൽ
ഒരുമൺ തുരുത്തിലെ വഴിയമ്പലത്തിലെ
വിരുന്നുകാരൻ ഞാൻ വിരുന്നുകാരൻ ഞാൻ
ഒരിടത്തു പൊട്ടിച്ചിരികൾ
ഒരിടത്തു ബാഷ്പോദകങ്ങൾ
ഈ വഴിയമ്പലത്തിലെ ഉദ്യാനപാലകൻ
ചെകുത്താനോ ദൈവമോ
ദൈവമോ - ദൈവമോ
(ജന്മബന്ധങ്ങൾ...)

സുഖവും ദുഃഖവും മുഖം മൂടിയണിയുമീ സമയമാം വാടകവണ്ടികളിൽ
നഗരനിരത്തിലെ നാൽക്കവലകളിൽ
തനിച്ചുവന്നു ഞാൻ തനിച്ചുവന്നൂ ഞാൻ
ഒരിടത്തു മാംസക്കടകൾ ഒരിടത്തു മദിരോത്സവങ്ങൾ
ഈ നിഴലിന്റെ നാട്ടിലെ ഏകാന്തപഥികൻ
ചെകുത്താനോ ദൈവമോ
ദൈവമോ - ദൈവമോ
(ജന്മബന്ധങ്ങൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janmabandhangal

Additional Info

അനുബന്ധവർത്തമാനം