എനിക്കു ദാഹിക്കുന്നു
എനിക്കു ദാഹിക്കുന്നൂ
എനിക്കു ദാഹിക്കുന്നൂ
എന്റെ അസ്ഥികൾക്കുള്ളിൽ
പുതിയൊരു ഗന്ധം നിറയുന്നു
ഈ ഗന്ധം നുകരൂ ഈ ദാഹം തീർക്കൂ
എനിക്കു ദാഹിക്കുന്നൂ
പഞ്ചേന്ദ്രിയങ്ങളെ കൊത്തിയുണർത്തും
പാമ്പുകളെപ്പോലെ
പുളയുമെന്നുള്ളിലെ ഞരമ്പുകൾക്കെങ്ങിനെ
ഫണം കിളിർത്തു - നഗ്ന ഫണം കിളിർത്തു
പുതിയൊരു മോഹത്തിൻ മുഖങ്ങളാവാം അത്
പുരുഷലാളനമേറ്റു തളിർത്തതാവാം
(എനിക്കു ദാഹിക്കുന്നൂ..)
എന്റെ സ്വപ്നങ്ങളെ ലഹരിയിൽ മുക്കും
ഏകാന്തയാമിനിയിൽ
വിടരുമെൻ മെയ്യിലെ മലരമ്പിനെങ്ങനെ
നഖം മുളച്ചൂ - വജ്രനഖം മുളച്ചൂ
പുതിയ വികാരത്തിൻ നഖങ്ങളാകാം അവ
പുരുഷന്റെ ചൂടേറ്റു മുളച്ചതാവാം
എനിക്കു ദാഹിക്കുന്നൂ
എന്റെ അസ്ഥികൾക്കുള്ളിൽ
പുതിയൊരു ഗന്ധം നിറയുന്നു
ഈ ഗന്ധം നുകരൂ ഈ ദാഹം തീർക്കൂ
എനിക്കു ദാഹിക്കുന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Enikku daahikkunnu