ശ്രാവണ രാവിൽ മധുമയ ഗാനം
ശ്രാവണ രാവിൽ മധുമയ ഗാനം
ശ്രാവണ രാവിൽ മധുമയ ഗാനം
സിരകളിൽ ശൃംഗാരത്തിൻ
ശ്രുതിയായി ലയമായി ഉണരുമ്പോൾ
പൂചൂടുമെന്റെ മോഹങ്ങൾ
മദഭര മധുരിത മണിമയ ലഹരിയിൽ പൂവായ് തേനായ് സുമശര മുനയുടെ സുഖകര തഴുകലിൽ
ഇളം തളിർ കുളിർ വരും രജനികയിൽ
ശ്രാവണ രാവിൽ മധുമയ ഗാനം....
ഇളമയിൽപീലി ചിറകുകൾ മൂടി
മദ ഭര ലാസ്യങ്ങൾ ആടുമ്പോൾ
ഋതുമതി പൂവായി തളിരിളം മെയ്യിൽ
നവപുഷ്യ രാഗങ്ങൾ ഞാൻ ചാർത്തുമ്പോൾ
താരുണ്യ മോഹം കാവടിയാടും
ഈറ പൂവിൽ നീ വരൂ....
ഓ... ഓ... ഓ... ഓ....
ഇണചേരും ആഴകെഴും അണി മണി കുടങ്ങളെ പുൽകൂ പൂകൂ...
രതിലയ ലഹരിയിൽ ഉരുകിടും ഞരമ്പിനെ മലർ പദം പദം നിറം പുണരുകയായ്
ശ്രാവണ രാവിൽ മധുമയ ഗാനം..
മ് മ്.. ആ...ആ... ആ....
നിണമൊഴി തൂവൽ കതിരുകൾ ചൂടി നിശയുടെ തീരങ്ങൾ തേടുമ്പോൾ
മധുമതി പൂവിൻ ഇതളുകൾ നുള്ളി
മണി മുടി തുമ്പിൽ ഞാൻ ചൂടീടുമ്പോൾ യൗവ്വന ദാഹം ചൂടുകൾ തേടും
കേളിയാടാൻ നീ വരൂ..
ഓ... ഓ... ഓ... ഓ....
ഇരകളിലൊരുപിടി
മദജല നുരകളിൽനീന്തൂ... നീന്തൂ....
ഇറങ്ങിയ ഇണചേർന്ന
പുളകുന്നനാഗപൊലി കുളിർ മണി ചൊരിഞ്ഞിടം
പകരുകയോ...
ശ്രാവണ രാവിൽ മധുമയ ഗാനം
സിരകളിൽ ശൃംഗാരത്തിൻ
ശ്രുതിയായി ലയമായി ഉണരുമ്പോൾ
പൂചൂടുമെന്റെ മോഹങ്ങൾ
മദഭര മധുരിത മണിമയ ലഹരിയിൽ പൂവായ് തേനായ് സുമശര മുനയുടെ സുഖകര തഴുകലിൽ
ഇളം തളിർ കുളിർ വരും രജനികയിൽ.....