മിഴികളിൽ ദാഹം ഉണർന്നീടുമ്പോൾ

മിഴികളിൽ ദാഹം ഉണർന്നീടുമ്പോൾ
മിഴികളിൽ ദാഹം ഉണർന്നീടുമ്പോൾ മൊഴികളിൽ രാഗങ്ങൾ ഞാൻ പാടുമ്പോൾ ഹൃദയത്തിൽ കാമന്റെ പൂവമ്പൻമഞ്ചം പൂർണ്ണത ചിത്രങ്ങൾ തീർക്കെ മണിചിത്രശലഭം ചിറകുകൾ നീട്ടി
പറക്കും കരളിലെ ഇഴകളിൽ കാമം പുണർന്നിടും മാംസം ഞൊറിഞ്ഞിടും
മോഹവീണമീട്ടി നീങ്ങുന്നില്ലാ
നീ പാടും മദന കവിതയാരാ രാ
രതി ദ ലഹരിയുമാ...

മിഴികളിൽ ദാഹം ഉണർന്നീടുമ്പോൾ മൊഴികളിൽ രാഗങ്ങൾ ഞാൻ പാടുമ്പോൾ.

പൂഞ്ചേലയിൽ ഞൊറിപൂക്കളോടെ
ഓരോത്സവത്തിൽ ഞാനാടുമ്പോൾ
പൂഞ്ചേലയിൽ ഞൊറിപൂക്കളോടെ
ഓരോത്സവത്തിൽ ഞാനാടുമ്പോൾ..
പുൽകിടുവാൻ നീ വരൂ
രജനികൾ തോറും രഹസ്യമായി
രതിസുഖസാരെ രമിച്ചിടും ദാഹം
വിടരുമെന്നിൽ ഇനിയുമേതിൻ രാഗം
പകർന്നീടും .... (മിഴികളിൽ )

വാത്സ്യായനൻ തൻമന്ത്രമോടെ
കാമശരങ്ങൾ ഞാൻ തേടുമ്പോൾ
വാത്സ്യായനൻ തൻമന്ത്രമോടെ
കാമശരങ്ങൾ ഞാൻ തേടുമ്പോൾ..
ആശ്ലെഷിക്കാൻ നീ വരൂ
മനസ്സുകൾ തമ്മിൽ അടുത്തീടുമ്പോൾ
ഞരമ്പുകൾ തമ്മിൽ പിണങ്ങിടുമോ കാമം ഉണരുമെന്നിൽ ഇനിയുമേതിൻ താളം
പദമിടും...

മിഴികളിൽ ദാഹം ഉണർന്നീടുമ്പോൾ മൊഴികളിൽ രാഗങ്ങൾ ഞാൻ പാടുമ്പോൾ ഹൃദയത്തിൽ കാമന്റെ പൂവമ്പൻമഞ്ചം പൂർണ്ണത ചിത്രങ്ങൾ തീർക്കെ
മണി ചിത്രശലഭം ചിറകുകൾ നീട്ടി
പറക്കും കരളിലെ ഇഴകളിൽ കാമം പുണർന്നിടും മാംസം ഞൊറിഞ്ഞിടും
മോഹവീണമീട്ടി നീങ്ങുന്നില്ലാ
നീ പാടും മദന കവിതയാരാ രാ
രതി ദ ലഹരിയുമാ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhikalil Daham

Additional Info

Year: 
1990

അനുബന്ധവർത്തമാനം