നയന്റീൻ സെവന്റി ഫൈവ്
നൈന്റീന്‍ സെവെന്റിഫൈവ് ഇതു
നൈന്റീന്‍ സെവെന്റിഫൈവ്
അന്‍പതുകൊല്ലം മുന്‍പു ജനിക്കേണ്ട മണ്ടച്ചാരേ
നിങ്ങടെ ഓണംകേറാ മലമൂട്ടില്‍
നിന്റെ നാണംകെട്ടൊരു തറവാട്ടില്‍
നൈന്റീന്‍ റ്റ്വെന്റിഫൈവ് ഇപ്പോഴും
നൈന്റീന്‍ റ്റ്വെന്റിഫൈവ്
നൈന്റീന്‍ റ്റ്വെന്റിഫൈവ്
ലാലാലാലാ
ഇംഗ്ലണ്ട് കാണാത്ത പാരീസ് കാണാത്ത പൊങ്ങച്ചാരേ
ഈ അരപ്പിരിയിളകിയ നോട്ടങ്ങള്‍ കണ്ടാല്‍ ആരൊന്നു പ്രേമിക്കും
ചട്ടിത്തലയും ഭസ്മക്കുറിയും വെറ്റിലക്കറയും
തുപ്പലും തപ്പലും കണ്‍ട്രീ - താന്‍ വെറും കണ്‍ട്രീ
എം ഒ എന്‍ കെ ഇ വൈ മങ്കീ
(നൈന്റീന്‍..)
ലാലാലാലാ
നൈറ്റ് ക്ലബ് കാണാത്ത ജോണിവാക്കര്‍ കാണാത്ത പൊട്ടച്ചാരേ
ഈ മനം പെരട്ടുന്നൊരു വേഷം കണ്ടാല്‍ ആരൊന്നു തിരിഞ്ഞുനോക്കും
കട്ടിത്തൊലിയും കൈത്തറിത്തുണിയും ബട്ടണില്‍ കുടുക്കിയ ചെറകുള്ള ജുബ്ബയും കണ്‍ട്രീ
താന്‍ വെറും കണ്‍ട്രീ
എം ഒ എന്‍ കെ ഇ വൈ മങ്കീ
(നൈന്റീന്‍..)