അനുരാഗമേ അനുരാഗമേ

അനുരാഗമേ അനുരാഗമേ
മധുരമധുരമാമനുരാഗമേ
ആദ്യത്തെ സ്വരത്തിൽ നിന്നാദ്യത്തെ
പൂവിൽ നിന്നമൃതുമായ്
നീയുണർന്നു
യുഗപരിണാമങ്ങളിലൂടെ നീ
യുഗ്മഗാനമായ് വിടർന്നു
 

നിൻ പനിനീർപ്പുഴ ഒഴുകിയാലെ
നിത്യഹരിതയാകൂ
പ്രപഞ്ചം നിത്യഹരിതയാകൂ
അസ്ഥികൾക്കുള്ളിൽ നീ തപസ്സിരുന്നാലേ
അക്ഷയപാത്രമാകൂ
ഭൂമിയൊരക്ഷയപാത്രമാകൂ
 

നിൻ ചൊടി പൂമ്പൊടി ചൂടിയാലേ
നീലമുളകൾ പാടൂ ഋതുക്കൾ
പീലിവിടർത്തിയാടൂ
അന്തരാത്മാവിൽ നീ ജ്വലിച്ചു നിന്നാലേ
ഐശ്വര്യപൂർണ്ണമാകൂ ജീവിതം
ഐശ്വര്യപൂർണ്ണമാകൂ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.25
Average: 8.3 (4 votes)
Anuragame anuragame

Additional Info

അനുബന്ധവർത്തമാനം