നയന്റീൻ സെവന്റി ഫൈവ് (മെയിൽ വേർഷൻ )

നയന്റീൻ സെവന്റി ഫൈവ് ഇതു
നയന്റീൻ സെവന്റി ഫൈവ്
അമ്പതു കൊല്ലം മുൻപു ജനിക്കേണ്ട
മണ്ടിപ്പെണ്ണേ നിന്റെ ഓണം
കേറാമലമൂട്ടിൽ - നിന്റെ
നാണം കെട്ടൊരു തറവാട്ടിൽ
നൈന്റീന്‍ റ്റ്വെന്റിഫൈവ് ഇപ്പോഴും
നൈന്റീന്‍ റ്റ്വെന്റിഫൈവ്
നൈന്റീന്‍ റ്റ്വെന്റിഫൈവ്

ലാ ലാ ലാ ലാ
പട്ടണം കാണാത്ത പരിഷ്ക്കാരം
കാണാത്ത പൊട്ടിപ്പെണ്ണേ - നിന്റെ
അടക്കവും ഒതുക്കവും വേഷവും കണ്ടാൽ
ആരിന്നു പ്രേമിക്കും
ഒന്നരമുണ്ടും ചന്ദനക്കുറിയും
പിന്നിയ മുടിയും കമ്മലും തുമ്മലും
കൺ‌ട്രീ നീ വെറും കൺ‌ട്രീ
എം ഒ എന്‍ കെ ഇ വൈ മങ്കീ
(നയന്റീൻ..‌)

ലാ ലാ ലാ ലാ
പോപ്പ് മ്യൂസിക്ക് അറിയാത്ത കാബറേ
കാണാത്ത പാവം പെണ്ണേ - നിന്റെ
നടപ്പും കിതപ്പും നാണവും കണ്ടാൽ
ആരൊന്നു തിരിഞ്ഞു നോക്കും
പൊക്കിൾ മൂടിയ പണ്ടത്തെ ബ്ലൗസ്സും
പൊന്നും തകിടും പൊടിപ്പും തൊങ്ങലും
കൺ‌ട്രീ നീ വെറും കൺ‌ട്രീ
എം ഒ എന്‍ കെ ഇ വൈ മങ്കീ
(നയന്റീൻ..‌)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nineteen seventy five - M

Additional Info

അനുബന്ധവർത്തമാനം