കാറ്റിൻ ചിലമ്പൊലിയോ

കാറ്റിന്‍ ചിലമ്പൊലിയോ
കടൽപ്പക്ഷി പാടും പാട്ടിന്‍ തിരയടിയോ
കാമധനുസ്സിന്‍ ഞാണൊലിയോ ഇതു
കമനി നിന്‍ ചിരിയുടെ ചിറകടിയോ
കാറ്റിന്‍ ചിലമ്പൊലിയോ
കടൽപ്പക്ഷി പാടും പാട്ടിന്‍ തിരയടിയോ

വാസരസ്വപ്നം വിടരുകയോ
അഭിലാഷദലങ്ങള്‍ നിറയുകയോ
മധു നിറയുകയോ
വെണ്‍ചന്ദനത്തിന്‍ മണമുള്ള മാറിടം
വെറുതേ തുടിക്കുകയോ
ഗന്ധം - സ്ത്രീയുടെ ഗന്ധം
സന്ധ്യകള്‍ക്കഴകു കൂട്ടി എന്റെ
സന്ധ്യകള്‍ക്കഴകു കൂട്ടി അഹാഹാ..
കാറ്റിന്‍ ചിലമ്പൊലിയോ
കടൽപ്പക്ഷി പാടും പാട്ടിന്‍ തിരയടിയോ

നാഡികള്‍ തമ്മില്‍ പിണയുകയോ അവ
നാഗഫണം വിതിര്‍ത്താടുകയോ വിതിര്‍ത്താടുകയോ
എന്‍ വികാരങ്ങളുമവയുടെ പൂക്കളും
നിന്നേ പുണരുകയോ
ഗന്ധം - സ്ത്രീയുടെ ഗന്ധം
സന്ധ്യകള്‍ക്കു മദം കൂട്ടി എന്റെ
സന്ധ്യകള്‍ക്കു മദം കൂട്ടി അഹാഹാ..

കാറ്റിന്‍ ചിലമ്പൊലിയോ
കടൽപ്പക്ഷി പാടും പാട്ടിന്‍ തിരയടിയോ
കാമധനുസ്സിന്‍ ഞാണൊലിയോ ഇതു
കമനി നിന്‍ ചിരിയുടെ ചിറകടിയോ
ചിറകടിയോ -കാറ്റിന്‍ ചിലമ്പൊലിയോ
കടൽപ്പക്ഷി പാടും പാട്ടിന്‍ തിരയടിയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattin chilamboliyo

Additional Info

അനുബന്ധവർത്തമാനം