ആതിര പൊന്നൂഞ്ഞാൽ

ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ
തോഴീ നിനക്കിരുന്നാടാനോ ?
കളിത്തോഴനെയാട്ടാനോ ?
ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ ..

വാസന്ത റാണിക്ക് പുഷ്പാഞ്ജലിയുമായ് 
വനവല്ലി പുളകങ്ങൾ ചൂടി
വനവല്ലി പുളകങ്ങൾ ചൂടി..
മാരമഹോത്സവ ലീലാലഹരിയിൽ
മായാമയൂരങ്ങളാടി
മായാമയൂരങ്ങളാടി..

ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ ..

തങ്കക്കിനാവിന്റെ മാണിക്യപ്പലക്കിൽ
താമരപ്പൂവമ്പൻ വന്നു എന്റെ
താമരപ്പൂവമ്പൻ വന്നു..
അനുരാഗസുന്ദരസായൂജ്യ സീമയിൽ 
ആശ്ലേഷ ഹാരങ്ങൾ തന്നു 
മാരമഹോത്സവ ലീലാലഹരിയിൽ
മായാമയൂരങ്ങളാടി

ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ 
തോഴീ നിനക്കിരുന്നാടാനോ ?
കളിത്തോഴനെയാട്ടാനോ ?
ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aathirapponnoonjaal

Additional Info

Year: 
1978

അനുബന്ധവർത്തമാനം