ശില്പമേ പ്രേമകലാശില്പമേ
Music:
Lyricist:
Singer:
Film/album:
ശില്പമേ പ്രേമകലാശില്പമേ
സ്വപ്നത്തിൽ നിന്നു ഞാനുണർത്തും
ചുംബിച്ചുണർത്തും സ്വർഗ്ഗീയരോമാഞ്ചമാക്കും
സ്വന്തമാക്കും (ശില്പമേ..)
ആദ്യരാത്രിയിലെ നീലിമയാൽ ഞാൻ
അഞ്ജനമെഴുതിക്കും - മിഴികളിൽ
അഞ്ജനമെഴുതിക്കും
മുഖപത്മത്തിൻ ഇതളാം കവിളിൽ
നഖചിത്രം വരയ്ക്കും ഞാൻ
നഖചിത്രം വരയ്ക്കും
മാലാഖയാക്കും നിന്നെ ഞാനൊരു
മാലാഖയാക്കും (2) [ ശില്പമേ.....]
അർദ്ധനഗ്നമാം നിൻ പൂവുറ്റലിൽ
മുത്തുകളണിയിക്കും
അനുരാഗമുദ്രകളണിയിക്കും (2)
മധുവിധുവിന്റെ വികാരങ്ങളാൽ നിൻ
അധരം തുടുപ്പിക്കും ഞാൻ
അധരം തുടുപ്പിക്കും
മാലാഖയാക്കും നിന്നെ ഞാനൊരു
മാലാഖയാക്കും (2) [ ശില്പമേ.....]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
SHilpame premakala shilpame
Additional Info
ഗാനശാഖ: