പട്ടും വളയും പാദസ്വരവും
പട്ടും വളയും പാദസ്വരവും
പെണ്ണിനു പന്തലിലാഭരണം
പെണ്ണിനു പന്തലിലാഭരണം
മന്ദസ്മിതവും മധുരാധരവും
മധുവിധുരാത്രിയിലാഭരണം
പ്രേമസരസ്സിൽ തൊഴുതു വിടർന്നൊരു
താമരയല്ലോ നീ - ജലദേവതയല്ലോ നീ
പൂത്തു കൊഴിഞ്ഞ ദിവാസ്വപ്നങ്ങൾ
പുൽകി വിടർത്താം ഞാൻ
എൻ അഭിലാഷത്തിൻ നഖചിത്രങ്ങൾ
കവിളിൽ ചാർത്താം ഞാൻ
പൂങ്കവിളിൽ ചാർത്താം ഞാൻ
പട്ടും വളയും പാദസ്വരവും
പെണ്ണിനു പന്തലിലാഭരണം
പെണ്ണിനു പന്തലിലാഭരണം
ഒമർഖയാമിൻ കവിതയുണർത്തിയ
കാമിനിയല്ലോ നീ - പ്രിയകാമുകിയല്ലോ നീ
നിന്റെയൊഴിഞ്ഞ നിശാചഷകങ്ങൾ
വന്നു നിറയ്ക്കാം ഞാൻ
നിൻ അനുരാഗത്തിൻ ലഹരിയിലങ്ങനെ
മടിയിൽ മയങ്ങാം ഞാൻ
പട്ടും വളയും പാദസ്വരവും
പെണ്ണിനു പന്തലിലാഭരണം
പെണ്ണിനു പന്തലിലാഭരണം
മന്ദസ്മിതവും മധുരാധരവും
മധുവിധുരാത്രിയിലാഭരണം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pattum valayum
Additional Info
ഗാനശാഖ: