ഇന്ദ്രജാലക്കാരാ
ഓ... ആ...
ഇന്ദ്രജാലക്കാരാ.. ഇന്ദ്രജാലക്കാരാ..
മന്ത്രച്ചെപ്പിലെ മായാമോതിരമൊന്നു കണ്ടോട്ടേ
ഞാനൊന്നു കണ്ടോട്ടേ
ഇന്നലെരാത്രിയിൽ ഞാനുറങ്ങിയ
ചന്ദനക്കട്ടിലിന്നരികിൽ (2)
സ്വർണ്ണക്കിളിയായ് വന്നൂ നീയൊരു
സിന്ദൂരപുഷ്പം തന്നൂ
വാടിപ്പോയ് - പൂവത് വാടിപ്പോയ്
ഇന്ദ്രജാലക്കാരാ... ഇന്ദ്രജാലക്കാരാ
എന്റെദിവാസ്വപ്നങ്ങളിൽ വിരിയുമൊ-
രിന്ദ്രധനുസ്സിൻ ചിറകിൽ
സ്വർണ്ണതംബുരു മീട്ടി നീയൊരു
ശൃംഗാര ഗീതം പാടീ
മറന്നുപോയ് ഞാനതു മറന്നുപോയ്
ഇന്ദ്രജാലക്കാരാ... ഇന്ദ്രജാലക്കാരാ
ഉറങ്ങാൻ വൈകിയ രാത്രിയിലിന്നെന്റെ
ഉദ്യാനപുഷ്പമിറുക്കുമ്പോൾ (2)
മനസ്സിന്നുള്ളിൽ കൊണ്ടുനടക്കാൻ
മറ്റൊരു സമ്മാനം തരുമോ
അനുരാഗം - അതിന്റെ പേരനുരാഗം
ഇന്ദ്രജാലക്കാരാ.. ഇന്ദ്രജാലക്കാരാ..
മന്ത്രച്ചെപ്പിലെ മായാമോതിരമൊന്നു കണ്ടോട്ടേ
ഞാനൊന്നു കണ്ടോട്ടേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Indrajaalakkaaraa
Additional Info
ഗാനശാഖ: