വാനമ്പാടീ വാനമ്പാടീ

വാനമ്പാടീ  വാനമ്പാടീ
വന്നേ പോ വന്നേ പോ
ഒഴുകിയൊഴുകിയൊഴുകിയി -
ങ്ങനെ പുഴയെവിടെ പോണൂ
കടലു തേടിപ്പോണൂ
കടലു തേടിപ്പോണൂ

തുഴഞ്ഞു തുഴഞ്ഞു 
തുഴഞ്ഞു തെന്നലിൽ
തുമ്പിയെവിടെ പോണൂ
പൂക്കൾ തേടിപ്പോണൂ
പൂക്കൾ തേടിപ്പോണൂ

പറന്നു പറന്നുപറന്നു പാതിരാ
ക്കിളിയെവിടെ പോണൂ
ഇണയെത്തേടി പോണൂ
ഇണയെത്തേടി പോണൂ

ഒരുങ്ങിയൊരുങ്ങിയൊരുങ്ങിയിങ്ങനെ
ഓമലെവിടെ പോണൂ
കാമുകനെത്തേടി 
കാമുകനെത്തേടി

കണ്ണുപൊത്തിയതാര്
കനകമോതിരക്കൈയാലെന്റെ 
കണ്ണുപൊത്തിയതാര്
അങ്ങേ വീട്ടിലെ പെണ്ണ്
അങ്ങേ വീട്ടിലെ പെണ്ണ്

നാടോടിപ്പാട്ടിലെ നാലുകെട്ടിനുള്ളിലെ
നാണക്കുടുക്ക പോലെ വന്നവളേ
നൃത്തമാടും പെണ്ണേ നിന്റെ
മുത്തുക്കുടങ്ങളിലെന്താണ്
മുത്തുക്കുടങ്ങളിലെന്താണ്
മറ്റാരും കാണാത്ത പൊൻ മുത്ത്
മറ്റാരും കാണാത്ത പൊൻ മുത്ത്

അരയാലിൻ ചോട്ടിലെ അല്ലിമലർക്കാട്ടിലെ
ആതിരക്കുളിരുമായ് വന്നവളേ
മാലകെട്ടും പെണ്ണേ നിന്റെ
ആലിലക്കുമ്പിളിലെന്താണു
ആലിലക്കുമ്പിളിലെന്താണ്
മറ്റാർക്കും നൽകാത്ത പൂമൊട്ട്
മറ്റാർക്കും നൽകാത്ത പൂമൊട്ട്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaanambaadi