തൊട്ടാൽ പൊട്ടുന്ന പ്രായം

തൊട്ടാൽ പൊട്ടുന്ന പ്രായം - ഇതു
സ്വപ്നം കാണുന്ന പ്രായം
തങ്കമിത്ര സുന്ദരിയായ് ഞാൻ
കണ്ടിട്ടില്ല - ഇതുവരെ കണ്ടിട്ടില്ല 
തൊട്ടാൽ പൊട്ടുന്ന പ്രായം

കണ്ണുകളിത്ര വിടർന്നിട്ടില്ലാ
കവിളിത്ര ചുവന്നിട്ടില്ലാ
കൈയ്യിൽ മുന്തിരിപ്പാത്രവുമായ്
കാത്തിരുന്നിട്ടില്ലാ - ഇങ്ങനെ
കാത്തിരുന്നിട്ടില്ല 
തൊട്ടാൽ പൊട്ടുന്ന പ്രായം

ഈ നിശാസദനത്തിൽ നമുക്കു
പറന്നു നടക്കേണം
ഈ മദിരോത്സവലഹരിയിൽ മുങ്ങി
മയങ്ങിയുറങ്ങേണം - മാറിൽ
മയങ്ങിയുറങ്ങേണം 

തൊട്ടാൽ പൊട്ടുന്ന പ്രായം - ഇതു
സ്വപ്നം കാണുന്ന പ്രായം
തങ്കമിത്ര സുന്ദരിയായ് ഞാൻ
കണ്ടിട്ടില്ല - ഇതുവരെ കണ്ടിട്ടില്ല 
തൊട്ടാൽ പൊട്ടുന്ന പ്രായം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thottal pottunna prayam

Additional Info

അനുബന്ധവർത്തമാനം