മലങ്കാവിൽ പൂരത്തിന്റെ

മലങ്കാവിൽ പൂരത്തിന്റെ പൊൻ  കൊടിയേറ്റ്
നിനക്കായ് ഞാൻ നേർന്നുവല്ലോ തിരുമുടിയേറ്റ്
കാളീ...ഭദ്രകാളീ..രുദ്രകാളീ
കണ്ണിലുണ്മയായ് തെളിയും കരുണാമയീ (മലങ്കാവിൽ..)

മുട്ടിവിളിച്ചാൽ തുറക്കും മുക്തി തൻ വാതിൽ
നിന്റെ മുത്തുമണി വാതിൽ
തേടി വന്നാൽ കണ്ടെത്തും നിൻ താള പൊൻപാദം
കണ്ണകി നീയേ ചണ്ഡിക നീയേ
വരമരുളുക ഗൗരി ഭവാനി കാർത്ത്യായനി
കാളീ...ഭദ്രകാളീ..രുദ്രകാളീ (മലങ്കാവിൽ..)

ശത്രുവെ ജയിച്ചു വന്നെൻ സ്വപ്ന ഗായകൻ
എന്റെ ഹൃദയനായകൻ
നേടുമവൻ വൈജയന്തി തിരുമനസ്സാലേ
പാർവതി നീയേ ദുർഗ്ഗയും നീയേ
വരമരുളുക ഗൗരി ഭവാനി കാർത്ത്യായനി
കാളീ...ഭദ്രകാളീ..രുദ്രകാളീ
കണ്ണിലുണ്മയായ് തെളിയും കരുണാമയീ (മലങ്കാവിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malankavin Poorathinte

Additional Info

അനുബന്ധവർത്തമാനം