വിരുന്നു വന്നു സ്നേഹത്തിൻ പൂപ്പാലിക
വിരുന്നു വന്നു സ്നേഹത്തിൻ പൂപ്പാലിക
വിടർന്നല്ലോ വൃശ്ചിക തൃക്കാർത്തിക
ഓർമ്മയിൽ ചാർത്തുന്നു പൊൻ തോരണം
ഓമനമകനേ നിൻ ജന്മദിനം
ഓമന മകനേ നിൻ ജന്മ ദിനം
(വിരുന്നു വന്നു...)
അച്ഛൻ പണ്ടു കണ്ട സ്വപ്നം
അമ്മ നെഞ്ചിൽ തീർത്ത സ്വർഗ്ഗം (2)
അലിഞ്ഞു ചേർന്നല്ലോ നിന്നിൽ അത് കിളിക്കൊഞ്ചലായ് അഴകായ്
അഴകായ് അധരത്തിൽ വിധുവിൻ പൂവായ്
(വിരുന്നു വന്നു...)
നീ വളർന്നു പൂത്തു നിൽക്കും
യവനമാം മാധവമായ് (2)
നിഴലായ് മാറും ഞങ്ങൾ വിധി തന്ന സമ്മാനമേ സുകൃതം
സുകൃതം കൊണ്ട് കൈ വന്ന നിധിയേ
(വിരുന്നു വന്നു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Virunnu Vannu