പൂ ചിരിച്ചു പിന്നെ നീ ചിരിച്ചു

പൂ ചിരിച്ചു പിന്നെ നീ ചിരിച്ചു
പൂവും നിന്നധരവും മത്സരിച്ചു
കാറ്റുലഞ്ഞു പിന്നെ ഞാനുലഞ്ഞു
കാറ്റുമെന്റെ  ദാഹവും മത്സരിച്ചു
 (പൂ ചിരിച്ചു...)

ഒരു വട്ടം ചുംബിച്ചാൽ കൊഴിയുന്ന പൂവല്ലി
അരിമുല്ലക്കുല ചാർത്തും അധരം
ഒരു നേരം പുണർന്നെന്നാൽ ഓടുന്ന കാറ്റല്ലെൻ
കരളിൽ തുടിക്കുന്ന മോഹം
ചുംബനം ഈ ചുംബനം
ജന്മങ്ങൾ ചൂടും പതക്കം പതക്കം പതക്കം
 (പൂ ചിരിച്ചു...)

ഒരു രാഗം തീർന്നെന്നാൽ തളരുന്ന സഖിയല്ലെൻ
വിരിമാറിൽ വീഴും വീണ
ഒരു തല്പം നിനക്കായി കാക്കുന്നു താരാട്ടിൽ
മധുരവുമായെന്നും തോഴീ
ചുംബനം ഈ ചുംബനം
ജന്മങ്ങൾ ചൂടും പതക്കം പതക്കം പതക്കം
 (പൂ ചിരിച്ചു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poo chirichu

Additional Info

അനുബന്ധവർത്തമാനം