പഞ്ചവാദ്യം കൊട്ടിപ്പാടും പൊന്നമ്പലം
പഞ്ചവാദ്യം കൊട്ടിപ്പാടും പൊന്നമ്പലം
പൊന്നമ്പലത്തിലൊരു ചുറ്റമ്പലം
ചുറ്റമ്പലത്തിലെ കൂത്തമ്പലത്തിൽ
കുമ്മിയടിച്ചാടാൻ വാ തോഴിമാരേ (പഞ്ച....)
മനസ്സിലും നഭസ്സിലും താലപ്പൊലി
മഹാദേവി തൻ നടയിൽ ദീപാവലി
ഉറക്കം നിൽക്കുമീ രജനിക്കും നമ്മൾക്കും
ഉദയം പൂക്കുവോളമുത്സവം
ആടിപ്പറന്നു കളിച്ചപ്പോൾ എൻ മുന്നിൽ
അരചനായ് വന്നവനാരു തോഴീ ആരു തോഴീ
പിന്നെ കുഴഞ്ഞു തളർന്നപ്പോൾ പിന്നിൽ
നിന്നെന്നെ തലോടിയതാരു തോഴീ
ഊട്ടുപുരയിൽ മയങ്ങുമ്പോൾ സ്വപ്നത്തിൽ
കോട്ട കവർന്നവനാരു തോഴീ
അരിയ നിലാവത്തെൻ കൺ പൂവടഞ്ഞപ്പോൾ
അരമണി കട്ടവനാരു തോഴീ (ആടിപ്പറന്നു...)
കുമ്മിയടിക്കുവിൻ കുമ്മിയടിക്കുവിൻ
കുമ്മിയടിക്കുവിൻ തോഴിമാരേ
കണ്ടതും കേട്ടതും മിണ്ടല്ലേ കൂട്ടരേ
ചെണ്ടയറിഞ്ഞാലോ മേളമാകും
നല്ലാർമണികളേ കുമ്മിയടി
മുല്ലപ്പൂ ബാണനായ് കുമ്മിയടി
കുറുമൊഴി പാടും കുന്തളക്കെട്ടുകൾ
കുലുങ്ങുമാറൊത്തു കുമ്മിയടി
ചേലൊത്ത മേനികൾ ചേർന്നു മിന്നി
താളത്തിൽ പാദങ്ങൾ ചേർന്നിണങ്ങി
കുമ്മിയടിക്കുവിൻ കുമ്മിയടിക്കുവിൻ
കുവലയ മലർക്കണ്ണികളേ (കുമ്മിയടിക്കുവിൻ..)