യാ ഇലാഹി

യാ ഇലാഹി പൊൻ വെളിച്ചം ചൊരിഞ്ഞിടുന്നേ
പരിപൂർണ്ണ സൗഖ്യത്തിങ്കൾ ഉദിച്ചിടുന്നേ
ഭൂമി കാക്കും നവാബിന്റെ കഴൽ പൂക്കളിൽ
വാനലോകം ഏഴും വന്ന് വണങ്ങീടുന്നേ (യാ ഇലാഹീ...)

സഫായി മലക്കുകൾ
സൂഫി ഉലമാക്കൾ
സദസ്സിൽ വന്നരചനെയനുഗ്രഹിക്കും

മാനവർക്കി തണലേകും റസൂലല്ലേ നീ
മാദക മങ്കമാർക്കെന്നും മധുവല്ലേ നീ
മനസ്സെന്ന ദുനിയാവിൻ ഖജനാവില്
മണിമുത്തു നിറയ്ക്കുന്ന ഖുറൈശിയേ നീ ( യാ ഇലാഹി...)

ജപിക്കുന്നു സ്തോത്രങ്ങൾ അഹോരാത്രം ഞങ്ങൾ
പ്രജകൾ നിന്നുയർച്ച തൻ പ്രഭാവീചികൾ

മധുരപൊന്മാറിടങ്ങൾ തുളുമ്പിടുന്നു
മണിമങ്കാമലരുകൾ നടമാടുന്നു
കനകപ്പൂവള പാടി കടക്കൺ വീശി
സരസിജ മിഴികൾ നിൻ പക്കമാടുന്നു (യാ ഇലാഹി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yaa Ilaahi

Additional Info

അനുബന്ധവർത്തമാനം