എനിക്കും കുളിരുന്നു
എനിക്കും കുളിരുന്നു നിനക്കും കുളിരുന്നു
എന്നെയും നിന്നെയും കണ്ടു നാണിക്കും
ഏകാന്തരജനിക്കും കുളിരുന്നു ഈ
പൂവാലിപ്പശുവിനും കുളിരുന്നു (എനിക്കും...)
ജലപുഷ്പങ്ങൾ മാലകളെറിയും രാവിൽ
ഉതിർമണി ചൂടി മൺ തരി പാടും രാവിൽ
ഉടലിൽ രോമാഞ്ചമൊട്ടുകൾ പാടി
വിടരാനവനിൻ ചുംബനം തേടി
ഇത്തിരി ചൂടായിണയെ തേടുമെൻ പൂവാലീ
ഈ കഥയാരോടും പറയല്ലേ
ഈ കുളിർ മാറാതുറങ്ങല്ലേ (എനിക്കും...)
മധുബിന്ദുക്കൾ മലർപ്പൊടി വിതറും ചുണ്ടിൽ
കതിർമഴ തൂകി കവിത വിടർത്തും ചുണ്ടിൽ
പവിഴപ്പൂമൊട്ടു മൂകമായ് പാടി
അടരാനവയെൻ സമ്മതം തേടി
ഇത്തിരി കുളിരു പകുക്കാൻ കൊതിക്കുമെൻ പൂവാലി
ഈ കഥയാരോടും പറയല്ലേ
ഈ കൊതി തീരാതുറങ്ങല്ലേ (എനിക്കും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enikkum kulirunnu
Additional Info
ഗാനശാഖ: