ചിരിച്ചപ്പോൾ കുഞ്ഞിനൊരു

ചിരിച്ചപ്പോള്‍ കുഞ്ഞു ചിരിച്ചപ്പോള്‍
കുഞ്ഞിനൊരു ചിലങ്ക കിട്ടി
ചിലങ്കയിട്ടാടുന്ന പാവ കിട്ടി
ചിലങ്കയിട്ടാടുന്ന പാവ കിട്ടി
ചിരിച്ചപ്പോള്‍ ചിരിച്ചപ്പോള്‍
കുഞ്ഞിനൊരു ചിലങ്ക കിട്ടി
കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ
കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ
കുലുകുലെ കുലുങ്ങുന്ന കുസൃതിപ്പാവ 
(ചിരിച്ചപ്പോള്‍.. )

ലാലലല്ലലല്ലല്ലാലലാലാ
പഞ്ചാരമിട്ടായിക്കെന്തു സ്വാദ് അയ്യാ
പാലുചേര്‍ത്ത ബിസ്കറ്റിനെന്ത് സ്വാദ്
ഓമനക്കുഞ്ഞിന്റെ ചിരിമധുരം
ഓമനക്കുഞ്ഞിന്റെ ചിരിമധുരം
ഓരോ വാക്കിലും തേന്മധുരം (ചിരിച്ചപ്പോള്‍.. )

ലാലലല്ലലല്ലല്ലാലലാലാ
കോങ്കണ്ണന്‍ കാക്കേ കുഞ്ഞിക്കാക്കേ
മിട്ടായി തട്ടിയെടുക്കരുതേ
പൂവാടി ചുറ്റുന്ന പുലരിക്കാറ്റേ
പാവയെ കട്ടോണ്ടു കടക്കരുതേ (ചിരിച്ചപ്പോള്‍.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chirichappol

Additional Info

അനുബന്ധവർത്തമാനം