മധുരം മധുരം തിരുമധുരം
മധുരം മധുരം തിരുമധുരം
മധുരം മധുരം തിരുമധുരം
മാദകയൌവ്വന മധുമധുരം
താമരനയനം തളിര്‍മധുരം
അധരപ്പൂവോ അതിമധുരം (മധുരം.. )
രാവില്‍ വിടരും മലര്‍ ഞാന്‍
രാവില്‍ തന്നെ കൊഴിയും
പുണരാനുള്ള ഹൃദയം
പുണരാനുള്ള ഹൃദയം - ഇതു
പകരാന്‍ പകരാന്‍
പകരാനുള്ള പുളകം (മധുരം.. )
രാഗം നിറയും മുരളിയില്‍
നിന്‍ അധരം ചേര്‍ക്കൂ
ഗാനം സിരയില്‍ നിറയും
ഗാനം സിരയില്‍ നിറയും ഒരു
സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം മുന്നില്‍ വിരിയും (മധുരം.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Madhuram madhuram
Additional Info
Year:
1972
ഗാനശാഖ: