ഏതോ ചൈത്രവർണ്ണങ്ങൾ - M

ഏതോ ചൈത്രവര്‍ണ്ണങ്ങള്‍ 
പെയ്യും സന്ധ്യയില്‍
ഏതോ ശ്യാമസംഗീതം 
തൂവും വേളയില്‍
എന്നില്‍ തേൻചിന്തുകള്‍ 
ചൊരിയുവാന്‍ വന്നു നീ
അഴകിന്‍ രജനീ നദിയില്‍ മുങ്ങി 
ഞാനും വെൺതിങ്കളും
ഏതോ ചൈത്രവര്‍ണ്ണങ്ങള്‍ 
പെയ്യും സന്ധ്യയിൽ
ആഹാ...ആ....

വെറുതേയെന്നറിഞ്ഞാലും 
ഈറന്‍ മിഴിയുമായ്
വിരഹസാരംഗ പാടുമാ 
സ്നേഹതീരം തേടി ഞാന്‍
നിന്നാത്മാവിലെ പൂന്തേന്‍തുള്ളികള്‍ 
മുകരും പൂന്തുമ്പിയായ്
ഏതോ ചൈത്രവര്‍ണ്ണങ്ങള്‍ 
പെയ്യും സന്ധ്യയിൽ..

വെറുതേയെന്നറിഞ്ഞാലും 
കാണാന്‍ കൊതിയുമായ്
പ്രണയകല്ലോലമിളകുമീ 
സ്വപ്നഭൂവില്‍ വന്നു ഞാന്‍
നിന്‍ കനവാകെ ഞാന്‍ വീണലിയുമ്പോഴും
കരളില്‍ മൃദുനൊമ്പരം
കരളില്‍ മൃദുനൊമ്പരം..

ഏതോ ചൈത്രവര്‍ണ്ണങ്ങള്‍ 
പെയ്യും സന്ധ്യയില്‍
ഏതോ ശ്യാമസംഗീതം 
തൂവും വേളയില്‍
എന്നില്‍ തേൻചിന്തുകള്‍ 
ചൊരിയുവാന്‍ വന്നു നീ
അഴകിന്‍ രജനീ നദിയില്‍ മുങ്ങി 
ഞാനും വെൺതിങ്കളും
ഏതോ ചൈത്രവര്‍ണ്ണങ്ങള്‍ 
പെയ്യും സന്ധ്യയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Etho chaithravarnangal - M